കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങളുടെ ചുമതല ഇനി യു.എ.ഇക്ക്. അഫ്ഗാനിസ്ഥാനിലെ ആക്ടിങ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ അബ്ദുല്‍ ഗനി ബരാദര്‍ ചൊവ്വാഴ്ച പുറത്തുവിട്ട ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഫ്ഗാനുമായി കരാറിലേര്‍പ്പെടുന്നതോടെ യു.എ.ഇയുടെ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് കമ്പനിയായ ജി.എ.സി ദുബായ്ക്കായിരിക്കും വിമാനത്താവളങ്ങളുടെ സുരക്ഷാ- നടത്തിപ്പ് ചുമതല.
Read Also: ഇന്ത്യാ വുഡ്: എക്സിബിഷൻ ജൂൺ രണ്ട് മുതൽ ആരംഭിക്കും
ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിടുന്നതോടെ അഫ്ഗാനിലേക്ക് വിദേശ നിക്ഷേപങ്ങള്‍ എത്തുന്നതിന് വഴിയൊരുങ്ങുമെന്ന് ട്വീറ്റ് പങ്കുവെച്ചുകൊണ്ട് അബ്ദുല്‍ ഗനി ബരാദര്‍ പറഞ്ഞു. എന്നാൽ, അഫ്ഗാന്റെ ആഭ്യന്തര വിഷയങ്ങളിലും വിമാനത്താവളമടക്കമുള്ള കാര്യങ്ങളിലും നിയന്ത്രണവും സ്വാധീനവും നേടിയെടുക്കാന്‍ വേണ്ടി തുര്‍ക്കിയും യു.എ.ഇയും ഖത്തറും തമ്മില്‍ മാസങ്ങളായി നടക്കുന്ന ‘മത്സരങ്ങള്‍’ക്കൊടുവിലാണ് അഫ്ഗാന്‍ വിമാനത്താവളങ്ങളുടെ അധികാരം യു.എ.ഇക്ക് ലഭിക്കാന്‍ പോകുന്നത്.
Post Your Comments