Latest NewsInternational

പെട്രോൾ ലിറ്ററിന് 420, ഡീസൽ 400: ‘വർക്ക് ഫ്രം ഹോം’ പ്രോത്സാഹിപ്പിച്ച് ശ്രീലങ്ക

കൊളംബോ: രാജ്യമെമ്പാടുമുള്ള ജനങ്ങളിൽ വർക്ക് ഫ്രം ഹോം സമ്പ്രദായം പ്രോത്സാഹിപ്പിച്ച് ശ്രീലങ്ക. ഇന്ധനവില ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനം എടുത്തത്. ജനങ്ങൾ പുറത്തിറങ്ങുന്നതും വാഹനങ്ങൾ ഉപയോഗിക്കുന്നതും പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

ശ്രീലങ്കൻ ഊർജ്ജ,വൈദ്യുത മന്ത്രി കാഞ്ചന വിജിശേഖരയാണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി രംഗത്തു വന്നത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളോടും ജീവനക്കാരോടും വീട്ടിലിരുന്ന് വർക്ക് ചെയ്യുന്നത് പരമാവധി പ്രോത്സാഹിപ്പിക്കാനും, ഇതുവഴി ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കുവാനും മന്ത്രി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.

സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുകയാണ് ശ്രീലങ്ക. പാലിനും ധാന്യങ്ങൾക്കുമടക്കം നിത്യോപയോഗ സാധനങ്ങൾക്ക് പത്തിരട്ടിയാണ് വില വർധിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ, ഇന്ധനത്തിന് വില പ്രതിദിനം വർധിക്കുകയാണ്. പെട്രോൾ സർവകാല റെക്കോർഡ് ഭേദിച്ച് ലിറ്ററിന് 420, ഡീസൽ ലിറ്ററിന് 400 എന്നിങ്ങനെയാണ് രാജ്യത്തെ ഇന്ധന വില. ഇന്ധന പ്രതിസന്ധി തരണം ചെയ്യുവാനായി ശ്രീലങ്ക ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button