പ്രവാസികൾക്ക് ആശ്വാസകരമായി വോഡഫോൺ- ഐഡിയയുടെ പുതിയ റോമിങ് പായ്ക്കുകൾ. വിദേശ യാത്രകളിൽ തുടർച്ചയായി കണക്ടഡ് ആയിരിക്കാൻ സഹായിക്കുന്ന രാജ്യാന്തര റോമിംഗ് പായ്ക്കുകളാണ് അവതരിപ്പിച്ചത്.
യുഎഇ, യുകെ, യുഎസ്എ, ഫ്രാൻസ്, ജർമനി, ഇന്തോനേഷ്യ, ഇറ്റലി, ഓസ്ട്രേലിയ, ബ്രസീൽ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ പായ്ക്കുകൾ കൂടുതൽ ഗുണം ചെയ്യും. 24 മണിക്കൂർ മുതൽ 28 ദിവസം വരെ കാലാവധിയുള്ള പായ്ക്കുകൾ ലഭ്യമാണ്.
Also Read: ‘ആണും ആണും കല്യാണം കഴിച്ചാല്‍ എങ്ങനെ കുട്ടികളുണ്ടാകും’: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
വി പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് 24 മണിക്കൂർ പായ്ക്കിന് 599 രൂപയും 28 ദിവസത്തെ പായ്ക്കിന് 5,999 രൂപ വരെയുമുള്ള രാജ്യാന്തര റോമിങ് പ്ലാനുകളാണ് ലഭ്യമാകുക. കൂടാതെ, റെഡ്എക്സ് ഉപഭോക്താക്കൾക്ക് ഓരോ വർഷവും ഏഴു ദിവസം 2,999 രൂപയുടെ വി രാജ്യാന്തര റോമിങ് ഫ്രീ പായ്ക്ക് ലഭിക്കും.
Post Your Comments