KeralaLatest NewsNews

വെണ്ണല പ്രസംഗ കേസ്, പി.സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം

എറണാകുളം: വെണ്ണല പ്രസംഗ കേസില്‍ പി.സി ജോര്‍ജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊച്ചി പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പി.സി ജോര്‍ജിനെ വിഴിഞ്ഞം പോലീസിന് കൈമാറും എന്നാണ് വിവരം.

Read Also:മുദ്രാവാക്യത്തിന്റെ പേരില്‍ കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാന്‍,പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീര്‍

വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെയാണ്, പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. എറണാകുളം സിറ്റി എആര്‍ ക്യാമ്പിലായിരുന്നു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലും നിയമ നടപടികളും. ഈ കേസില്‍ അദ്ദേഹത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് സൂചന.

തിരുവനന്തപുരത്ത് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് പി.സി ജോര്‍ജിനെ തിരുവനന്തപുരം പോലീസിന് കൈമാറുന്നത്. പി.സി ജോര്‍ജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ വിഴിഞ്ഞത്തു നിന്നുള്ള പോലീസ് സംഘം എത്തിയിട്ടുണ്ട്. ഈ കേസില്‍, തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.

ഉച്ചയോടെയായിരുന്നു വെണ്ണല പ്രസംഗ കേസില്‍ പി.സി ജോര്‍ജ് പാലാരിവട്ടം പോലീസില്‍ ഹാജര്‍ ആയത്. കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹം സ്റ്റേഷനില്‍ എത്തിയത്. ഒരു മണിക്കൂറിന് ശേഷം അദ്ദേഹത്തെ എആര്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button