തിരൂർ: ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. തിരുനാവായ കൊടക്കൽ അഴകത്ത് കളത്തിൽ സുധീഷിനെയാണ് (30) തിരൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം പുലർച്ചെ കൊടക്കലിൽ വെച്ചാണ് പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയവ വിൽപ്പന നടത്തലാണ് പ്രതിയുടെ തൊഴിൽ. മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലായി നിരവധി ലഹരിമരുന്ന് കേസുകൾ പ്രതിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Read Also : കോൺഗ്രസിനെ കയ്യൊഴിഞ്ഞ് കപില്‍ സിബല്‍: ഇനി സമാജ്വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക്
തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൽ ജലീൽ കറുത്തേടത്ത്, ഗ്രേഡ് എസ്.ഐ മുരളി, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിത്ത്, ഉണ്ണിക്കുട്ടൻ, ബിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments