ദാവോസ്: വിദേശ രാജ്യങ്ങളിലേയ്ക്കുള്ള ഗോതമ്പ് കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ.
Read Also: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം എവിടെയുണ്ടെന്ന് വെളിപ്പെടുത്തി സഹോദരിയുടെ മകന്‍
‘1.35 ബില്യണ്‍ ജനങ്ങള്‍ക്ക് അന്നം നല്‍കേണ്ട ആവശ്യം ഇന്ത്യയ്ക്കുണ്ടെന്നറിയാം അന്തരീക്ഷ താപനിലയിലെ മാറ്റം ഉത്പാദനം കുറച്ചതും അറിയാം. എന്നാല്‍, കൂടുതല്‍ രാജ്യങ്ങള്‍ കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നേക്കാമെന്നതിനാല്‍ ഇന്ത്യ തീരുമാനം പുന:പരിശോധിക്കണം’, അന്താരാഷ്ട്ര നാണയ നിധി മേധാവി പറഞ്ഞു.
രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ ഗോതമ്പ് കയറ്റുമതി ഈ മാസം ആദ്യം നിരോധിച്ചിരുന്നു. ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്നായിരുന്നു ഇന്ത്യ ഈ തീരുമാനം എടുത്തത്.
അതേസമയം, റഷ്യയും യുക്രെയിനും യുദ്ധത്തിലേര്‍പ്പെട്ടതോടെ, ഗോതമ്പ് കയറ്റുമതിയില്‍ ലോക രാഷ്ട്രങ്ങള്‍ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞു. ഈജിപ്റ്റ്, ലെബനന്‍ പോലെ ഗോതമ്പ് ക്ഷാമം രൂക്ഷമായി നേരിടുന്ന രാജ്യങ്ങളില്‍, ഇന്ത്യയ്ക്ക് ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ സാധിച്ചാല്‍ ഒരു പരിധിവരെ അവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Post Your Comments