പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റി ഓക്‌സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ ദിവസേന ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിച്ചാല്‍ 40 കലോറിയോളം കൊഴുപ്പ് കുറയും. ഹൃദ്രോഗത്തിന് കാരണമാകുന്ന ആര്‍ജിനോസ് പ്രവര്‍ത്തനം, എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ് എന്നിവ നിയന്ത്രിക്കാന്‍ ഇഞ്ചിയുടെ ഉപയോഗം സഹായിക്കും.
ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ അനാവശ്യ ഇന്‍ഫെക്ഷനുകള്‍ തടയുന്നു. മൂക്കടപ്പ്, തലകറക്കം എന്നിവ തടയാനും ഇഞ്ചി കഴിക്കുന്നതിലൂടെ സാധിക്കും. ഇഞ്ചിയിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന്‍ ഇല്ലാതാക്കാനും കഴിയും.
Post Your Comments