പ്രീപെയ്ഡ് പ്ലാനുകളുടെ വില വീണ്ടും ഉയർത്താനൊരുങ്ങി രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ. ദീപാവലിയോടെ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില ഉയർത്തിയേക്കുമെന്നാണ് കമ്പനികൾ അറിയിച്ചിട്ടുള്ളത്. എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ- ഐഡിയ എന്നീ സ്വകാര്യ കമ്പനികളാണ് പ്രീപെയ്ഡ് നിരക്ക് ഉയർത്തുന്നത്.
ദീപാവലിയോടെ പ്രീപെയ്ഡ് താരിഫുകൾ 10 മുതൽ 12 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷം നവംബറിൽ ഈ മൂന്ന് ടെലികോം കമ്പനികളും നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.
Also Read: ബദാം അമിതമായി കഴിക്കുന്നവർ അറിയാൻ
ലാഭം ഉയർത്തുന്നതിനോടൊപ്പം ഉപയോക്താക്കളുടെ എണ്ണം നിലനിർത്തുക എന്ന ദൗത്യം കൂടി ടെലികോം സേവനദാതാക്കൾക്കുണ്ട്. എയർടെൽ 200 രൂപയും ജിയോ 185 രൂപയും വോഡഫോൺ- ഐഡിയ 135 രൂപയുമാണ് പ്രീപെയ്ഡ് പ്ലാനുകൾക്ക് വർദ്ധിപ്പിക്കാൻ സാധ്യത.
കഴിഞ്ഞ വർഷം നവംബറിൽ 20 മുതൽ മുതൽ 25 ശതമാനം വരെയാണ് ഈ ടെലികോം കമ്പനികൾ നിരക്ക് വർദ്ധിപ്പിച്ചിട്ടുള്ളത്.
Post Your Comments