സുൽത്താൻ ബത്തേരി : റോഡരികിൽ മൂത്രമൊഴിച്ച യുവാവിന് നേരെ കാട്ടുപന്നികളുടെ ആക്രമണം. ഇന്നലെ രാവിലെ 11 മണിയോടെ സുൽത്താൻ ബത്തേരി നഗരസഭയിലാണ് സംഭവം.
ചുങ്കം കന്യക ഷോപ്പിന് സമീപമുള്ള റോഡിലാണ് സംഭവം നടന്നത്. റോഡരുകിലേക്ക് മാറി നിന്ന് മൂത്രമൊഴിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയപ്പോഴെക്കും കൂട്ടമായി എത്തിയ പന്നികൾ ഓടിച്ചു. മൂത്രമൊഴിക്കാൻ നിന്ന യുവാവ് ഓടുന്നത് കണ്ടപ്പോൾ സമീപത്തുണ്ടായിരുന്ന ആളുകൾ വിചാരിച്ചത് പൊലീസോ മറ്റോ ഓടിച്ചതായിരിക്കുമെന്നാണ്. പിറകെ പന്നികൂട്ടമുള്ള കാര്യം പിന്നീടാണ് ആളുകൾ കണ്ടത്. തുടർന്ന്, ജനങ്ങൾ ഒച്ചവെച്ചതോടെ പന്നി പിൻതിരികയാണുണ്ടായത്.
Read Also : യുവതിയെ മുട്ടനാട് ഇടിച്ചു കൊന്നു: ഉടമ നിരപരാധി, കുറ്റവാളി ആടെന്ന് കോടതി, തടവ് ശിക്ഷ വിധിച്ചു
അതേസമയം, പൊതു സ്ഥലത്ത് തുപ്പുകയോ മലമൂത്ര വിസർജനം നടത്തുകയോ ചെയ്യുന്നവർക്കെതിരെ സംസ്ഥാനത്ത് ആദ്യമായി പിഴ ചുമത്തിയ നഗരസഭയാണ് സുൽത്താൻ ബത്തേരി.
പൊതുനിരത്തിൽ തുപ്പുകയോ, മലമൂത്ര വിസർജനം നടത്തുകയോ കടലാസ് കഷണങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയോ ചെയ്യുന്നവർക്കതിരെ നടപടി സ്വീകരിക്കുമെന്ന നോട്ടീസ് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടിച്ചിട്ടുമുണ്ട്. അതിനിടെയാണ് ഇന്നലെ പൊതുനിരത്തിൽ യുവാവ് മൂത്രമൊഴിക്കാൻ തുനിഞ്ഞത്.
Post Your Comments