ബ്രസൽസ്: മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ, രാജ്യങ്ങളോട് വാക്‌സിൻ തയ്യാറാക്കാൻ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഈ സാഹചര്യത്തിൽ യൂറോപ്പിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മങ്കിപോക്സിനു വേണ്ടി പ്രത്യേക വാക്സിനൊന്നും നിർമ്മിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയൻ ഈ തീരുമാനമെടുത്തത്.
വസൂരി പടർന്നു പിടിച്ച സാഹചര്യത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച വാക്സിൻ ഈ രോഗത്തിന് 85% വരെ ഫലപ്രദമാണ്. ബ്രിട്ടനിൽ ഈ വാക്സിൻ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 20 പേർക്ക് ഈ വാക്സിൻ കുത്തിവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
രോഗം കൂടുതൽ വ്യാപിക്കാൻ ഇടയായാൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. യാത്രാനിയന്ത്രണങ്ങൾ ഉൾപ്പെടെ കർശന നിർദ്ദേശങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments