ക്വാഡ് സമ്മേളനത്തിന് ശേഷം പടിക്കെട്ടുകൾ ഇറങ്ങിവരുന്ന ലോകനേതാക്കളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുന്നിൽ നടക്കുന്നത്. മറ്റുള്ളവർ അദ്ദേഹത്തിന് പിന്നിലായാണ് പടിയിറങ്ങുന്നത്. ‘ഇന്ത്യ ലോകത്തെ മുന്നിൽ നിന്ന് നയിക്കുന്നു’ എന്ന തലക്കെട്ടിൽ ചിത്രം ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.
ടോക്കിയോയിൽ നടക്കുന്ന ക്വാഡ് നേതാക്കളുടെ രണ്ടാമത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ നേതാക്കളും ഒത്തുകൂടിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പടികളിറങ്ങി വരുന്ന നേതാക്കളുടെ ചിത്രമാണ് വൈറലാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജാപ്പനീസ് കൗൺസിലർ ഫ്യൂമിയോ കിഷിദയ്‌ക്കൊപ്പം ആണ് പടികളിറങ്ങുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയയുടെ ആന്റണി അൽബനീസിനും മോദിക്കൊപ്പം പടികൾ ഇറങ്ങുന്നത് കാണാം.
ബി.ജെ.പി നേതാക്കളും മറ്റ് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളും പ്രധാനമന്ത്രിയെ ‘ആഗോള നേതാവ്’ എന്ന് വാഴ്ത്തിക്കൊണ്ട് ഫോട്ടോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘ലോകത്തെ നയിക്കുന്നത്… ഒരു ചിത്രം ആയിരം വാക്കുകൾക്ക് മൂല്യമുള്ളതാണ്’, ചിത്രം പങ്കുവെച്ചുകൊണ്ട് ബി.ജെ.പിയുടെ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
Post Your Comments