ആലപ്പുഴ: കേരളത്തിലെ ആദ്യ സിഎൻജി ഹൈഡ്രോ ടെസ്റ്റിംഗ് കേന്ദ്രം, ആലപ്പുഴ കലവൂരിൽ പ്രവർത്തനം ആരംഭിച്ചു. സൗത്ത് ബയോടെക് നടത്തുന്ന പ്ലാന്റിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലെ മൂന്ന് വർഷത്തിലധികം പഴക്കമുള്ള, ഹൈഡ്രോ ടെസ്റ്റിംഗ് പരിശോധനയ്ക്ക് വിധേയമാകേണ്ട അയ്യായിരത്തോളം സിഎൻജി വാഹനങ്ങൾക്ക് ഈ കേന്ദ്രം പ്രയോജനപ്പെടും.
സിഎൻജി സിലിണ്ടറുകളുടെ ചോർച്ച, ഘടനാപരമായ പിഴവുകൾ, ഈട്, തുരുമ്പെടുക്കൽ തുടങ്ങിയവ പരിശോധിക്കാൻ കൂടുതൽ പ്രായോഗികമായ നടപടിക്രമമാണ് ഹൈഡ്രോ ടെസ്റ്റിംഗ്. ഇന്ത്യൻ സ്റ്റാൻഡേർഡ്സ് 8451: 200, ഗ്യാസ് സിലിണ്ടർ ചട്ടം, 2004 എന്നിവ പ്രകാരം, എല്ലാ സിഎൻജി വാഹനങ്ങൾക്കും മൂന്ന് വർഷം കൂടുമ്പോൾ ഹൈഡ്രോ ടെസ്റ്റ് നടത്തുക നിർബന്ധമാണ്. പരിശോധനയ്ക്ക് ശേഷം, വാഹന ഉടമകൾക്ക് നൽകുന്ന സർട്ടിഫിക്കറ്റ് പിന്നീട് സിഎൻജി സ്റ്റേഷനുകളിൽ ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഹാജരാക്കുകയും വേണം.
തൊഴിൽ നിയമം: സ്വകാര്യമേഖല കമ്പനികളെ തരംതിരിക്കാൻ പുതിയ സംവിധാനം
നിലവിൽ ഹൈഡ്രോ ടെസ്റ്റിംഗ് നടത്തേണ്ട സിലിണ്ടറുകൾ വാഹനത്തിൽ നിന്ന് വേർപെടുത്തിയ ശേഷം ഹൈദരാബാദിലേക്ക് അയയ്ക്കുകയാണ് പതിവ്. ഇവ പരിശോധന പൂർത്തിയാക്കി തിരിച്ച് ലഭിക്കണമെങ്കിൽ, രണ്ടാഴ്ചയെങ്കിലും സമയമെടുക്കും. സൗത്ത് ബയോടെകിന്റെ പരിശോധനാ കേന്ദ്രം കേരളത്തിൽ തുറന്നതോടെ, ഈ കാലതാമസത്തിനും പ്രായോഗിക ബുദ്ധിമുട്ടുകൾക്കുമാണ് പരിഹാരമാകുന്നത്. വാഹന ഉടമകൾക്ക് അവരുടെ സിലിണ്ടറുകൾ ഒറ്റ ദിവസം കൊണ്ട് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാകും. ചെലവ് പകുതിയായി കുറയുകയും ചെയ്യുന്നു.
മുരളി ദുധാൽക്കറുടെ നേതൃത്വത്തിലുള്ള സൗത്ത് ബയോടെക്, ഇരുപത് വർഷത്തിലേറെയായി പൂനെയിലും മുംബൈയിലും സിഎൻജി ഹൈഡ്രോ ടെസ്റ്റിംഗ്, റിട്രോഫിറ്റിംഗ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഇതിനകം മികച്ച സേവനം ലഭ്യമാക്കി കഴിഞ്ഞു. കേരളത്തിലെ ആദ്യത്തെ സിഎൻജി ഹൈഡ്രോ ടെസ്റ്റിംഗ് പ്ലാന്റ് സ്ഥാപിക്കാനായത് ഏറെ സന്തോഷമുള്ള കാര്യമെന്ന് എജി & പി പ്രഥം റീജിയണൽ ഹെഡ് രഞ്ജിത് രാമകൃഷ്ണൻ പറഞ്ഞു.
പ്ലാന്റ് കേരളത്തിലുടനീളമുള്ള സിഎൻജി വാഹനങ്ങൾക്ക് ഗുണം ചെയ്യുമെന്നും ഭാവിയിൽ കൂടുതൽ ആളുകൾ സിഎൻജിയിലേക്ക് വഴിമാറാൻ ഇത് പ്രോത്സാഹനമാകുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത് രാമകൃഷ്ണൻ വ്യക്തമാക്കി. ആലപ്പുഴയിലെ 6 സിൻജി സ്റ്റേഷൻസ് ഉൾപ്പടെ, നിലവിൽ 10 എജി & പി പ്രഥം സിൻജി സ്റ്റേഷൻസ് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ, ഈ വർഷം അവസാനത്തോടെ 45 സിഎൻജി സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകുമെന്നും രഞ്ജിത് രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
വരന് കഷണ്ടിയാണെന്ന് മനസ്സിലാക്കി വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറി
ഇന്ത്യൻ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ വ്യവസായത്തിൽ രാജ്യത്തെ മുൻനിര കമ്പനിയാണ് എജി & പി പ്രഥം. പെട്രോളിയം & നാച്ചുറൽ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള, പെട്രോളിയം & നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ്, 12 സിജിഡി ലൈസൻസുകൾ കമ്പനിക്ക് നൽകിയിട്ടുണ്ട്. കേരളം, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി മുപ്പത്തി നാല് ജില്ലകളിൽ നിത്യോപയോഗത്തിനുള്ള പ്രകൃതി വാതകത്തിന്റെ വിതരണണത്തിനായി അനുമതി നൽകിയിട്ടുള്ളതാണ് ഈ ലൈസൻസുകൾ. ആയിരത്തി അഞ്ഞൂറിലധികം സിഎൻജി സ്റ്റേഷനുകളും, 278,000 ചതുരശ്ര കിലോമീറ്റർ ഭൂ വിസ്തൃതിയും, 17,000 കിലോമീറ്റർ പൈപ്പ് ലൈനുകളും ഉൾക്കൊള്ളുന്നതാണ് ഈ സിജിഡി നെറ്റ്‌വർക്കുകൾ.
Post Your Comments