Latest NewsUAENewsInternationalGulf

തൊഴിൽ നിയമം: സ്വകാര്യമേഖല കമ്പനികളെ തരംതിരിക്കാൻ പുതിയ സംവിധാനം

അബുദാബി: തൊഴിൽ നിയമത്തിൽ സ്വകാര്യമേഖല കമ്പനികളെ തരംതിരിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം. പുതിയ സംവിധാനത്തിൽ സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ടെന്നും ഇത് നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ജൂൺ ആദ്യം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Read Also: നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികൾ: അതിജീവിതയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

വേതന സംരക്ഷണ സമ്പ്രദായം, സാംസ്‌കാരിക വൈവിധ്യം, തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന തീരുമാനങ്ങളോടുള്ള പ്രതിബദ്ധത എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ കമ്പനികളെ തരംതിരിക്കുന്നത്. സാംസ്‌കാരിക വൈവിധ്യത്തിന്റെയോ വേതന സംരക്ഷണ സംവിധാനത്തിന്റെയോ മാനദണ്ഡങ്ങൾ പാലിക്കാത്ത അല്ലെങ്കിൽ ലംഘനം നടത്തിയതായി തെളിയിക്കപ്പെട്ട കമ്പനികളാണ് ആദ്യ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

ആദ്യ വിഭാഗത്തിലെ കമ്പനികൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള ഫീസ് രണ്ട് വർഷത്തേക്ക് 250 ദിർഹമാണ്. രണ്ടാമത്തെ വിഭാഗത്തിൽ തരംതിരിക്കപ്പെട്ട കമ്പനികൾക്ക് 1,200 ദിർഹവും മൂന്നാമത്തെ വിഭാഗത്തിൽ തരംതിരിക്കുന്ന കമ്പനികൾക്ക് 3,450 ദിർഹവും ആയിരിക്കും ഫീസ്.

Read Also: ‘ജനഗണമനക്കൊപ്പം വന്ദേമാതരവും ആദരിക്കപ്പെടണം’: കോടതിയിൽ ഹർജി നൽകി അശ്വിനി ഉപാധ്യായ

shortlink

Related Articles

Post Your Comments

Related Articles


Back to top button