ഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ, കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം കോടി രൂപ കൂടി അധികമായി ചെലവഴിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ പ്രയാസം കുറയ്ക്കുന്നതിനായി നടപ്പുസാമ്പത്തികവര്‍ഷം തന്നെ, തുക ചെലവഴിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതുവഴി, കേന്ദ്രസർക്കാരിന് ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായി, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍, ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് എട്ടുവര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്.
പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയിൽ
നടപ്പു സാമ്പത്തികവര്‍ഷം വളത്തിന് സബ്‌സിഡി നല്‍കാന്‍ 50,000 കോടി രൂപ കൂടി അധികമായി വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. വളത്തിന് സബ്‌സിഡി നല്‍കാന്‍ നിലവിൽ 2.15 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വില വീണ്ടും ഉയരുകയാണെങ്കില്‍ പണപ്പെരുപ്പനിരക്ക് വീണ്ടും വർദ്ധിക്കുന്ന സാഹചര്യമുണ്ടാകും. ഈ അവസരത്തിൽ പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാന്‍, വീണ്ടും എക്‌സൈസ് നികുതിയില്‍ കുറവ് വരുത്താന്‍ കേന്ദ്രം തയ്യാറാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നടപ്പുസാമ്പത്തികവര്‍ഷം വീണ്ടും എക്‌സൈസ് നികുതിയില്‍ കുറവു വരുത്തുന്നതിലൂടെ ഒരു ലക്ഷം കോടി രൂപ മുതല്‍, ഒന്നര ലക്ഷം കോടി രൂപയുടെ വരെ കേന്ദ്രത്തിന് നഷ്ടം ഉണ്ടാവുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നികുതി വരുമാനത്തിലെ കുറവ് നികത്താന്‍, വിപണിയില്‍ നിന്ന് കടമെടുക്കാൻ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Post Your Comments