Latest NewsUAENewsInternationalGulf

അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം :ഇന്ത്യക്കാരുൾപ്പെടെ 2 പേർ മരിച്ചു, മലയാളികൾക്ക് പരിക്ക്

അബുദാബി: അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 2 പേർ മരിച്ചു. മലയാളികൾ ഉൾപ്പെടെ 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഗ്യാസ് സിലിണ്ടർ സ്‌ഫോടനത്തെ തുടർന്ന് 5 നില കെട്ടിടം ഭാഗികമായി തകർന്നിരുന്നു.

Read Also: ‘ഇന്ത്യ ലോകത്തെ മുന്നിൽ നിന്ന് നയിക്കുന്നു…’: ക്വാഡ് നേതാക്കൾക്കൊപ്പം മുന്നിൽ നടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ 6 കെട്ടിടങ്ങൾക്കു കേടുപാടുപറ്റിയിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പതിച്ച് വാഹനങ്ങളും തകർന്നിട്ടുണ്ട്. മലയാളി റസ്‌റ്റോറന്റിലാണ് സ്‌ഫോടനം നടന്നത്. കെട്ടിടത്തിൽ കോഴിക്കോട് സ്വദേശി ബഷീറും കണ്ണൂർ സ്വദേശി അബ്ദുൽഖാദറും ചേർന്നാണ് റസ്‌റ്റോറന്റ് നടത്തിയിരുന്നത്. പൊട്ടിത്തെറിയിൽ റസ്‌റ്റോറന്റ് പൂർണ്ണമായും തകർന്നു.

Read Also: സ്ത്രീധനം വാങ്ങി സുഖലോലുപതയില്‍ കഴിയാമെന്നത് സ്വപ്‌നം മാത്രം,യുവാക്കള്‍ക്ക് ഇതൊരു താക്കീത്: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button