തിരുവനന്തപുരം: കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നത് പരിസ്ഥിതി പ്രവർത്തകരാണെന്ന ആരോപണവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത്. സമൂഹത്തിൽ വികസനം വരുമ്പോൾ എന്തെങ്കിലും പറഞ്ഞ് പരിസ്ഥിതി പ്രവർത്തകർ അത് തടസ്സപ്പെടുത്തുമെന്നും, ഇത്തരത്തിലുള്ള പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
Also Read:കുട്ടികളുടെ വളര്‍ച്ചയ്ക്കും മസ്തിഷ്ക വികസനത്തിനും..
‘വടക്കന്‍ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനും മലബാറിന്റെ വികസനത്തിന് വലിയ മാറ്റമുണ്ടാക്കാനും കരിന്തളം പഞ്ചായത്തിലെ 400 കെ.വി കാസർഗോഡ്-വയനാട് ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ സാധിക്കും. എല്ലാ വികസനത്തിന്റെയും അടിസ്ഥാനം ഊര്‍ജമാണ്. ഊര്‍ജം യഥാസമയത്ത് കിട്ടിയാല്‍ മാത്രമേ വികസനക്കുതിപ്പുണ്ടാകൂ’, മന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തിലാവശ്യമായ വൈദ്യുതി സുലഭമായി ലഭിക്കുന്നതിനും, അവ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തടസ്സമില്ലാതെ എത്തിക്കുന്നതിനും പദ്ധതിസഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments