![](/wp-content/uploads/2022/05/dust-8.jpg)
അബുദാബി: യുഎഇയിൽ പൊടിക്കാറ്റ്. ചില പ്രദേശങ്ങളിൽ ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ അൽ ഹംറയിലും (അൽ ദഫ്റ), ഉമ്മുൽ ഷെയ്ഫ് ദ്വീപിലും ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞു. ഡാൽമ ദ്വീപിൽ ദൃശ്യപരത 500 മീറ്ററിൽ താഴെയായി കുറഞ്ഞുവെന്നും കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
യുഎയിൽ ചൊവ്വാഴ്ച്ച പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പൊടിക്കാറ്റുള്ള സമയങ്ങളിൽ അലർജി രോഗികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം.
Post Your Comments