KozhikodeKeralaNattuvarthaLatest NewsNews

കാറും ലോറിയും കൂട്ടിയിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക (9) ആണ് മരിച്ചത്

കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക (9) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Read Also : ‘സൂര്യന് താഴെയുള്ള ആദ്യ കേസല്ല’: വിസ്‌മയ കേസിൽ പ്രതിഭാഗം കോടതിയിൽ വാദിച്ചത് ഇങ്ങനെ…

വടകര കെടി ബസാറില്‍ മേയ് 22-ന് ആണ് അപകടം നടന്നത്. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അനാമിക സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

അനാമികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അനാമികയുടെ അച്ഛന്‍ രാഗേഷും രാഗേഷിന്റെ മാതാവ് ഗിരിജയും അപകടത്തില്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button