നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ് ഉറക്കക്കുറവ്. പകൽ സമയത്തെ ജോലി ചെയ്യാനുള്ള ശേഷി, മൂഡ്, ആരോഗ്യം, ഉത്സാഹം എന്നിവയെയൊക്കെ ഉറക്കത്തിനെ പ്രതികൂലമായി ബാധിക്കാം. ജീവിത ശൈലിയിലുള്ള മാറ്റവും, ചില ശീലങ്ങളും മാറ്റിയാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്.
ഉറങ്ങുവാനും ഉണരുവാനും ഒരു നിശ്ചിത സമയം ഉണ്ടായിരിക്കണം. നമ്മുടെ സൗകര്യത്തിന് തോന്നിയ സമയത്ത് ഉറങ്ങുകയും തോന്നിയ സമയത്ത് ഉണരുകയും ചെയ്യരുത്. ഇത് നല്ല ഉറക്കത്തിന് തടസം വരുത്തുന്ന ഒന്നാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമതക്കുറവ് എന്നിവ ഉറക്കത്തെ സാരമായി ബാധിക്കും. ഇവയുടെ ഫലപ്രദമായ ചികിത്സ ഉറക്കത്തെ മെച്ചമാക്കും.
വളർത്തുമൃഗങ്ങളെ കിടക്കയിൽ ഒപ്പം കിടത്തുന്നവരുണ്ട്. ഇത് ഉറക്കം കുറയാനിടയാക്കുമെന്നാണ് പൊതുവെ കാണാൻ സാധിക്കുന്നത്.
കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കുവാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. ലഘുഭക്ഷണമാണ് അത്താഴത്തിന് നല്ലത്. ഉറങ്ങുന്നതിന് മുൻപ് ലഘുവായ വ്യായാമ മുറകൾ ചെയ്യുന്നതും ശ്വസനക്രിയകൾ ചെയ്യുന്നതും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.
Post Your Comments