KeralaLatest News

‘റവയും ഗോതമ്പും ഒന്നുമില്ല മോളേ, ഇവിടെ അവലും മലരും കുന്തിരിക്കവും മാത്രമേ ഇന്നുമുതൽ കച്ചവടം ഉള്ളൂ’- ശ്രീജിത്ത് പണിക്കർ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്ത് വെച്ചോളൂ..’
‘ഒന്ന് കൂടെ മറന്നടാ ഒന്ന് കൂടെ മറന്നടാ’

‘കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വെച്ചോളൂ..’ ‘മര്യാദയ്ക്ക് ജീവിച്ചില്ലേൽ ഞങ്ങൾക്കറിയാം ആസാദി..
വരുന്നുണ്ട് വരുന്നുണ്ട്
നിൻ്റെയൊക്കെ കാലന്മാർ… ‘ എന്നാണ് കുട്ടിയുടെ മുദ്രാവാക്യം. ഇതിനെതിരെ നിരവധി വിമർശന പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്.

read also: ‘പെൺകുട്ടികളെ സ്വന്തം കാലിൽ നിന്ന ശേഷം അവരുടെ സമ്മതത്തോടെ മാത്രമേ വിവാഹം കഴിപ്പിക്കാവൂ’: ഉപദേശവുമായി വിസ്മയയുടെ അമ്മ

ചെറിയ ഒരു കുട്ടിയെ കൊണ്ട് ഇത്തരം വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിപ്പിച്ചതിനെതിരെയാണ് വിമർശനം. കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കണമെന്നാണ് പലരുടെയും ആവശ്യം. ഇതിനിടെ, സംഭവത്തിൽ ട്രോളുമായി ശ്രീജിത്ത് പണിക്കരും രംഗത്തെത്തി. ‘റവയും ഗോതമ്പും ഒന്നുമില്ല മോളേ. ഇവിടെ അവലും മലരും കുന്തിരിക്കവും മാത്രമേ ഇന്നുമുതൽ കച്ചവടം ഉള്ളൂ…’ എന്നാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button