NewsLife StyleDevotionalSpirituality

കൂവളയിലയുടെ പ്രത്യേകതകൾ

 

 

കൂവളമരത്തിന് വളരെ ശ്രേഷ്ഠവും പ്രധാനവുമായ സ്ഥാനമാണ് ശിവക്ഷേത്രങ്ങളിൽ നൽകിയിരിക്കുന്നത്.

അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഈ ഔഷധ സസ്യത്തെയും സ്വാധീനിക്കുന്നതുകൊണ്ട് ഔഷധങ്ങൾക്കുവേണ്ടി അന്നത്തെ ദിവസം കൂവള ഇലകൾ പറിക്കരുതെന്നാണ് വിശ്വാസം.

പലവിധത്തിലുള്ള രോഗശമനത്തിനായി കൂവളത്തിന്റെ ഇലകൾ ഉപയോഗിച്ചുവരുന്നു. ദൈവീക സാന്നിധ്യമുള്ള ഇലയായും ഭക്തർ ഇതിനെ കാണുന്നു. കൂവള ഇലയുടെ ഓരോ ഇതളും മൂന്നു ഭാഗമായി പിരിഞ്ഞാണിരിക്കുന്നത്.

ഇത് മഹാദേവന്റെ തൃക്കണ്ണുകളായിട്ടാണ് ഭക്തർ സങ്കൽപ്പിക്കുന്നത്. കൂവളത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്നാണ് വിശ്വാസം. മിക്ക ഉപാസകരുടേയും സ്വഭാവം താരക സ്വരൂപത്തിലുള്ളതായിരിക്കുന്നതിനാൽ, ശിവന്‍റെ താരക ഉപാസന അവരുടെ പ്രകൃതിയുമായി ചേരുന്നതും അവരുടെ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യമാകുകയും ചെയ്യുന്നു. ശിവന്‍റെ താരക തത്ത്വത്തിന്‍റെ ഗുണം ലഭിക്കാൻ ഇത്തരത്തിലുള്ളവർ കൂവളയിലയുടെ ഞെട്ട് ശിവലിംഗത്തിലേക്കും അഗ്രം തന്‍റെ നേർക്കുമായി വച്ച് അർപ്പിക്കുക.

കൂവളയിലയുടെ ഞെട്ട് ശിവലിംഗത്തിലേക്കും അഗ്രം നമ്മളിലേക്കും തിരിച്ച് കൂവളയില അർപ്പിക്കുമ്പോൾ, കൂവളയിലയുടെ അഗ്ര ഭാഗത്തു നിന്ന് ശിവതത്ത്വം അന്തരീക്ഷത്തിൽ കൂടുതൽ അളവിൽ വ്യാപിക്കുന്നു. ഈ രീതിയിൽ കൂവളയില അർപ്പിക്കുന്നതിലൂടെ സമഷ്ടിക്ക് (സമൂഹത്തിന്) ശിവതത്ത്വത്തിന്‍റെ ഗുണം കൂടുതലായി ലഭിക്കുന്നു. മറിച്ച്, കൂവളയിലയുടെ ഞെട്ട് നമ്മളിലേക്കും അഗ്രം (മുന) ശിവലിംഗത്തിലേക്കും തിരിച്ച് കൂവളയില അർപ്പിക്കുമ്പോൾ ശിവതത്ത്വം കൂവളയില അർപ്പിക്കുന്നവന് മാത്രം ലഭിക്കുന്നു. ഈ രീതിയിൽ കൂവളയില അർപ്പിക്കുമ്പോൾ ശിവതത്ത്വത്തിന്‍റെ ഗുണം വ്യഷ്ടി (വ്യക്തിഗത) നിലയിൽ മാത്രം ലഭിക്കുന്നു എന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button