Latest NewsNewsLife Style

തക്കാളിക്കുമുണ്ട് ദോഷങ്ങൾ

 

 

തക്കാളി ഇഷ്ടപ്പെടാത്തവരുടെയും, കഴിക്കാത്തവരുടെയും എണ്ണം വളരെ വിരളമാണ്. ലോകത്ത് എമ്പാടും ഉപയോഗിക്കപ്പെടുന്ന ഒരു പച്ചക്കറിയായ തക്കാളിയിൽ വിറ്റാമിൻ ധാതുക്കൾ, അയൺ, കാല്‍സ്യം, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം ധാരാളം അടങ്ങിയിരിക്കുന്നു. വൃക്കയിലെ കല്ല്​ തടയുന്നതിനും മുടി വളർച്ചക്കും എല്ലുകളുടെ ബലത്തിനും, മെച്ചപ്പെട്ട കാഴ്ച്ച അങ്ങനെ നിരവധി ഗുണങ്ങൾ തക്കാളിയിൽ ഒളിഞ്ഞിരിക്കുന്നു. എന്നാലും, അമിതമായാൽ അമൃതും വിഷം എന്നാണല്ലോ ചൊല്ല്. അതിനാൽ, തക്കാളി അമിതമായാൽ അതും നമ്മളെ ദോഷമായി ബാധിക്കും അത്തരത്തിലുള്ള ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

തക്കാളി അമിതമായി കഴിച്ചാൽ ദഹനത്തെ അത് ദോഷമായി ബാധിക്കുന്നു. ഇത് നിങ്ങളിൽ വയറിളക്കം ഉണ്ടാകുന്നതിന് കാരണമാകുന്നു
തക്കാളിയില്‍ കാല്‍സ്യം, ഓക്സലേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ട് ഇത് കഴിക്കുന്നത് അമിതമായാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിന് കാരണമായേക്കാം. പ്രൊസ്‌റ്റേയ്റ്റ് പ്രശ്‌നങ്ങളും കിഡ്‌നി പ്രശ്‌നങ്ങളും ഉണ്ടായേക്കാം.

തക്കാളി അമിതമായി കഴിച്ചാൽ കൈ കാലുകളുടെ മുട്ടിന് വേദന അനുഭവപ്പെടാം. ആല്‍ക്കലിയായ സോലാനിന്‍ അമിതമാകുന്നതാണ് ഇതിന് കാരണം. തക്കാളിയുടെ അമിതമായ ഉപയോഗം ചിലപ്പോള്‍ പുളിച്ചു തികിട്ടലിനും അലര്‍ജിക്കും കാരണമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button