Latest NewsNewsGulf

ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാര്‍ക്ക് വിലക്ക്

ശനിയാഴ്ചയായിരുന്നു സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പാസ്‌പോര്‍ട്‌സ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.

റിയാദ്: ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു. കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സൗദി മന്ത്രാലയം നിരോധനം പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇന്ത്യക്ക് പുറമെ ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതാണ് സൗദി താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്. ഗള്‍ഫ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശനിയാഴ്ചയായിരുന്നു സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പാസ്‌പോര്‍ട്‌സ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. കഴിഞ്ഞ ആഴ്ചകളിലായി ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് സൗദിയെ ഈ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. എന്നാൽ, രാജ്യത്ത് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി വ്യക്തമാക്കി.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

അതേസമയം, ഇന്ത്യയിലോ ലിസ്റ്റില്‍ പെട്ട മറ്റ് രാജ്യങ്ങളിലോ ഉള്ള പൗരന്മാര്‍ക്ക് സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനോ രാജ്യത്ത് പ്രവേശിക്കുന്നതിനോ വിലക്കേര്‍പ്പെടുതായി പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല. ഇന്ത്യയിലും കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് 2226 പുതിയ കേസുകളും 65 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button