കായംകുളം: വൈദ്യുതി ബില്ലടയ്ക്കാൻ പണമില്ലാത്തതിനാൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഗൃഹനാഥന്റെ ആത്മഹത്യ. എരുവ ഉണ്ണിയേഴത്ത് നാരായണനെ(ബാബു-60) ആണ് വീടിനോട് ചേര്‍ന്നുള്ള പലചരക്കു കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read:BREAKING: വിസ്മയ കേസ്: കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി
ബിൽ തുകയായ 3500 രൂപ അടയ്ക്കാൻ നാരായണന്റെ കയ്യിൽ പണമില്ലായിരുന്നു. ആകെയുണ്ടായിരുന്നത് 1500 രൂപയായിരുന്നു. ഇതിനെതുടർന്ന് കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ഉദ്യോഗസ്ഥരുമായി നാരായണൻ തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് മൂന്നു ദിവസങ്ങൾക്കു ശേഷം ആത്മഹത്യ ചെയ്യുകയുമായിരുന്നു.
നാരായണനും കെഎസ്ഇബി ഉദ്യോഗസ്ഥരും തമ്മിൽ ഉണ്ടായ തർക്കത്തിനിടയ്ക്ക് ഹരികുമാർ എന്ന പാർട്ടി പ്രവർത്തകൻ കൂടി ഇടപെട്ടതോടെ കാര്യങ്ങൾ കൂടുതൽ ഗൗരവമാവുകയായിരുന്നു. സംഭവത്തിന്റെ പേരിൽ ഹരികുമാറിനെ പാർട്ടിയിൽനിന്ന് മാറ്റി നിർത്തുകയും ചെയ്തിരുന്നു. നാരായണന്റെ കയ്യിൽ പണം ഇല്ലെന്നും, തുകയായ 1500 രൂപ കെഎസ്ഇബി കൈപ്പറ്റണം എന്നുമായിരുന്നു ഹരികുമാറിനെ ആവശ്യം.
Post Your Comments