Latest NewsIndiaNews

വീട്ടിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ച് ആഡംബര ജീവിതം: സഹോദരങ്ങളായ എട്ടുവയസുകാരനും ഒമ്പതുവയസുകാരനും പിടിയിൽ

ഹൈദരാബാദ്: വീട്ടിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ച്, ആഡംബര ജീവിതം നയിച്ച സഹോദരങ്ങളായ എട്ടുവയസുകാരനും ഒമ്പതുവയസുകാരനും പിടിയിൽ. വീട്ടിൽ നിന്നും പണം മോഷ്ടിച്ച ശേഷം, മാതാപിതാക്കൾക്ക് സംശയം തോന്നാതിരിക്കാൻ അലമാരയിൽ വ്യാജ കറൻസി പകരം കൊണ്ടുവെക്കുകയായിരുന്നു.

മോഷ്ടിച്ച പണം ഉപയോഗിച്ച് സഹോദരന്മാർ, സ്മാർട്ട് ഫോണുകൾ വാങ്ങിക്കൂട്ടുകയും ആഡംബര ഭക്ഷണശാലകളിൽ പോയി ഭക്ഷണം കഴിക്കുകയും ചെയ്തു. ഇരുപത് ദിവസത്തിനിടെയാണ് ഇരുവരും ഇത്രയധികം തുക ചെലവഴിച്ചത്. സഹോദരങ്ങൾ ഗെയിം സെന്ററുകൾ സന്ദർശിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

ഇറച്ചി ഫ്രിഡ്ജില്‍ ഏറെക്കാലം സൂക്ഷിച്ചാൽ…

തെലങ്കാനയിലെ ജീഡിമെറ്റ്ലയിലെ എസ്ആർ നായിക് നഗറിലാണ് സംഭവം നടന്നത്. മക്കളുടെ ജീവിതശൈലിയിലും പെരുമാറ്റത്തിലും മാറ്റം വന്നത് ശ്രദ്ധയിൽപ്പെട്ട ദമ്പതികൾ, അലമാരയിലെ പണം പരിശോധിക്കുകയായിരുന്നു. തുടർന്ന്, പണം മോഷ്ടിക്കപ്പെട്ടതായും അലമാരയിലുള്ളത് വ്യാജ നോട്ടുകളാണെന്നും മനസിലായി. പണം നഷ്ടപ്പെട്ടതിന് പിന്നിൽ, മക്കളാണെന്ന് മനസിലായതോടെ പൊലീസിൽ പരാതി നൽകി.

അതേസമയം, മോഷ്ടിച്ച പണം കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ, കുട്ടികളെ പ്രലോഭിപ്പിച്ച് പണം കൈപ്പറ്റാൻ ചിലർ ശ്രമിച്ചിരുന്നതായും, സഹോദരങ്ങൾക്ക് കള്ളനോട്ടുകൾ എത്തിച്ചു കൊടുത്തതിന് പിന്നിൽ, ഇത്തരം ആളുകളാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മോഷണം നടത്തുന്നതിനായി കുട്ടികളെ പ്രേരിപ്പിച്ചവരെ ഉടൻ കണ്ടുപിടിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button