Latest NewsKeralaNews

മെഡിക്കല്‍ കോളജുകളില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് നിർബന്ധം: നിർദ്ദേശവുമായി ആരോഗ്യ മന്ത്രി

കഴിഞ്ഞ ദിവസം മുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ആളിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിലായിരുന്നു‍.

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തെ തുടർന്നാണ് മന്ത്രി കർശന നടപടിയിലേക്ക് നീങ്ങിയത്.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

കഴിഞ്ഞ ദിവസം മുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ആളിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിലായിരുന്നു‍. പി.ജി ഡോക്ടര്‍ ചമഞ്ഞ് പരിശോധനയും തട്ടിപ്പും നടത്തിയ പൂന്തുറ സ്വദേശി നിഖില്‍ ആണ് അറസ്റ്റിലായത്. ഈ സംഭവത്തെ തുടർന്ന് നിരവധി പേർ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്നാണ്, ആശുപത്രി ജീവനക്കാരിലെ തിരിച്ചറിയല്‍ കാര്‍ഡ് കർശനമായി പരിശോധിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button