ErnakulamKeralaNattuvarthaLatest NewsNews

കുസാറ്റില്‍ ഭക്ഷ്യവിഷബാധ: കോളേജ് ക്യാംപസ് അടച്ചു, അറുപതോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുസാറ്റില്‍ കോളേജ് ക്യാംപസ് അടച്ചു. അറുപതോളം വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളെ തുടര്‍ന്ന്, ക്യാംപസ് അടച്ചിടാന്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ മാസം 31വരെയാണ് ക്യാംപസ് അടച്ചിടുക. ക്ലാസുകള്‍ ഒണ്‍ലൈനായി തുടരും. അവസാന വര്‍ഷ പരീക്ഷകളൊഴികെയുള്ള എല്ലാ പരീക്ഷകളെല്ലാം മാറ്റിവച്ചു.

മൂന്ന് ദിവസം നീണ്ട കുസാറ്റ് യൂണിവേഴ്‌സിറ്റി ഫെസ്റ്റ് സമാപിച്ചതിന് പിന്നാലെയാണ്, വിദ്യാര്‍ത്ഥികൾക്ക് ഭക്ഷ്യവിഷബാധയുടെ രോഗലക്ഷണങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അറുപതോളം വിദ്യാര്‍ത്ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. സര്‍വ്വകലാശാല പരീക്ഷകള്‍ നടക്കുന്നതിനാല്‍ രോഗലക്ഷണങ്ങളുള്ള പലരും ഹോസ്റ്റലുകളില്‍ തന്നെ തുടരുകയായിരുന്നു.

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്, ഹോസ്റ്റലുകളിലും, ക്യാംപസിലെ ഫുഡ് കോര്‍ട്ടിലും ആരോഗ്യവകുപ്പും, ഭക്ഷ്യസുരക്ഷാവിഭാഗവും വിശദമായ പരിശോധന നടത്തി. യൂണിവേഴ്സിറ്റി ഫെസ്റ്റിനിടെയാണ് ഭക്ഷ്യവിഷബാധ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീടുകളില്‍ നിന്നെത്തുന്ന വിദ്യാർത്ഥികള്‍ക്കും, ക്യാംപസിന് പുറത്ത് സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button