മുംബൈ: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവില്‍ ഏറെ സന്തോഷമുണ്ടെന്ന് വിക്കറ്റ് കീപ്പർ ദിനേശ് കാര്‍ത്തിക്. ഇത്തവണത്തേത് ഏറ്റവും സ്പെഷ്യലായ തിരിച്ചുവരവാണെന്നും ഒരുപാട് പേര്‍ എന്നെ എഴുതിത്തള്ളിയിരുന്നുവെന്നും താരം പറഞ്ഞു. ലോകകപ്പ് ടീമിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ടെങ്കിലും വീണ്ടും ടീമില്‍ തിരിച്ചെത്താനായതിൽ സന്തോഷം നല്‍കുന്നുവെന്നും കാർത്തിക് വ്യക്തമാക്കി.
‘തിരിച്ചുവരവില്‍ ഏറെ സന്തോഷമുണ്ട്. ഇത്തവണത്തേത് ഏറ്റവും സ്പെഷ്യലായ തിരിച്ചുവരവാണ്. കാരണം, ഒരുപാട് പേര്‍ എന്നെ എഴുതിത്തള്ളിയിരുന്നു. തിരിച്ചുവരവില്‍ കോച്ച് അഭിഷേക് നായര്‍ക്ക് പ്രധാന പങ്കുണ്ട്. അതുപോലെ, ഐപിഎല്‍ ലേലത്തില്‍ എന്നെ വിശ്വാസത്തിലെടുക്കുകയും ടീമിലെടുക്കുകയും ചെയ്ത ആര്‍സിബിക്കും ടീമില്‍ എന്‍റെ റോള്‍ എന്താണെന്ന് വ്യക്തമാക്കി എല്ലാവിധ പിന്തുണയും തന്ന മൈക് ഹെസ്സണും സഞ്ജയ് ബംഗാര്‍ക്കും ഈ തിരിച്ചുവരവില്‍ പങ്കുണ്ട്’.
Read Also:- സുഹൃത്തെന്ന് ധൈര്യമായി പറയാൻ പറ്റുന്നയാളാണ് ഐശ്വര്യ റായ്: പ്രീതി സിന്റ
‘അതുപോലെ ഞാന്‍ ടീമില്‍ തിരിച്ചെത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. കാരണം, ടീമില്‍ സ്ഥാനത്തിനായി ഒട്ടേറെ യുവതാരങ്ങള്‍ മത്സരിക്കുമ്പോള്‍ എന്നെപ്പൊലൊരു കളിക്കാരനെ ടീമിലെടുക്കാനും ലോകകപ്പ് ടീമില്‍ ഇതുപോലെയൊരാളെയാണ് വേണ്ടതെന്ന് പറയാനും അവര്‍ തയ്യാറായി. ലോകകപ്പ് ടീമിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ടെങ്കിലും വീണ്ടും ടീമില്‍ തിരിച്ചെത്താനായത് തന്നെ സന്തോഷം നല്‍കുന്ന കാര്യമാണ്’ കാർത്തിക് പറഞ്ഞു.
Post Your Comments