ദന്ത ചികിത്സയുടെ പ്രധാന ഭാഗമാണ് പല്ലു തേയ്ക്കൽ. പല്ലും മോണയുമായി ചേരുന്ന ഭാഗം വൃത്തിയായി സൂക്ഷിച്ചാൽ മോണ രോഗങ്ങൾ തടയാം. പല്ലിന്റെ ഇടകൾ വൃത്തിയായി സൂക്ഷിച്ചാൽ ദന്തക്ഷയം തടയാം. ദന്ത സംരക്ഷണത്തിനായി മൃദുവായ ബ്രെഷ് ഉപയോഗിച്ച് ദിവസേന രണ്ടു തവണ ബ്രഷ് ചെയ്യണമെന്നാണ് അമേരിക്കൻ ഡെന്റൽ അസോസിയേഷൻ ശുപാർശ ചെയ്യുന്നത്. കൂടാതെ, ഓരോ 3, 4 മാസത്തിലും ബ്രെഷ് മാറ്റേണ്ടതും അത്യാവശ്യമാണ്.
ഇന്ന് വിപണിയിൽ ധാരാളം ടൂത്ത്‌പേസ്റ്റുകൾ ലഭ്യമാണ്. നിങ്ങളുടെ പല്ലു സംരക്ഷിക്കുന്നതിന് യോജിച്ച ടൂത്ത്‌പേസ്റ്റാണ് തെരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് നിങ്ങൾക്ക് സെൻസിറ്റിവ് പല്ലുകൾ ആണെങ്കിൽ സാധാരണ ടൂത്ത്‌പേസ്റ്റിനേക്കാൾ ഇതിന് യോജിച്ച ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുന്നതാകും ഉത്തമം.
Read Also : പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് ഏഴ് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തില്ല
ഏതു പ്രായത്തിലും ആരോഗ്യകരമായ പല്ലിനു ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്. എന്നാൽ, മധുരമുള്ള ഭക്ഷണങ്ങൾ ദന്തക്ഷയത്തിനു കാരണക്കാരാണ്. വായിലെ മധുരത്തെ ബാക്ടീരിയ വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ആസിഡ് പല്ലിലെ ഇനാമലിനു കേട് വരുത്തുന്നു. അത് ദന്തക്ഷയത്തിലേക്ക് നയിക്കുന്നു. അതിനാൽ, സോഡ പോലുള്ള ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക.
Post Your Comments