മഴക്കാലത്ത് കൊതുക് ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പരിസരപ്രദേശങ്ങളിൽ കൊതുകുകൾ പെരുകുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. കൊതുകിനെ തുരത്താൻ കുറച്ച് നാടൻ വഴികൾ അറിയാം.
വെളുത്തുള്ളി, കുന്തിരിക്കം, മഞ്ഞൾ, കടുക് എന്നിവ വേപ്പെണ്ണയിൽ കുഴച്ചതിനുശേഷം വീടിനു ചുറ്റും പുകയ്ക്കുക. ഇത് കൊതുകിനെ അകറ്റി നിർത്താൻ സഹായിക്കും. കൂടാതെ, തുളസിയോ തുമ്പയോ ചതച്ചതിനുശേഷം വീടിനു സമീപം തൂക്കിയിടുന്നത് നല്ലതാണ്.
Also Read: വാരി എനർജീസ്: സ്വന്തമാക്കിയത് 237 കോടി രൂപയുടെ ഓർഡർ
പരിസര പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടന്നാൽ അതിലേക്ക് വേപ്പെണ്ണ, സോപ്പുലായനി, പുകയില കഷായം എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്ത് യോജിപ്പിച്ചതിനുശേഷം ഒഴിക്കുക.
Post Your Comments