മോസ്കോ: ഉക്രൈൻ യുദ്ധത്തിൽ വിദേശികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് റഷ്യ. 18 നും 40 നും ഇടയ്ക്കുള്ള റഷ്യൻ പൗരൻമാർക്ക് സൈന്യത്തിൽ ചേരാവുന്നതാണ്. 18 നും 30 നും ഇടയ്ക്കുള്ള വിദേശികൾക്കാണ് സൈന്യത്തിൽ ചേരാൻ സാധിക്കുകയെന്ന് റഷ്യ അറിയിച്ചു.
യുദ്ധത്തിൽ പങ്കെടുത്ത നിരവധി സൈനികർ പരിക്കേറ്റ് ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് സൈന്യത്തിലേക്ക് വിദേശികൾ അടക്കമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാൻ റഷ്യ തീരുമാനിച്ചത്. ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങിയിട്ട് ഏകദേശം മൂന്നു മാസമായി. രാജ്യത്തെ പ്രധാനപ്പെട്ട പല ഭാഗങ്ങളും റഷ്യ കീഴടക്കിക്കഴിഞ്ഞു.
നാറ്റോയിൽ ചേരുമെന്ന് ഉക്രൈൻ പ്രഖ്യാപനം നടത്തിയതിനു ശേഷമാണ് റഷ്യ യുദ്ധം ആരംഭിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് നാറ്റോയിൽ ചേരാൻ ഫിൻലാൻഡും സ്വീഡനും താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഈ രാജ്യങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിൻലാൻഡ് അതിർത്തിയിൽ ന്യൂക്ലിയർ മിസൈലുകൾ വിന്യസിക്കപ്പെട്ടതായാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരങ്ങൾ.
Post Your Comments