കൊച്ചി: കേരളത്തിൽ ഇന്ധനവില കുറച്ചെന്ന പിണറായി സർക്കാരിന്റെ അവകാശവാദത്തിൽ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും സംസ്ഥാന വിഹിതവും ആനുപാതികമായി കൂടുകയും കുറയുകയും ചെയ്യുമെന്ന് ശ്രീജിത്ത് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പിണറായി സർക്കാരിന്റെ കപട വാദത്തിനെതിരെയാണ് ശ്രീജിത്ത് പണിക്കർ പ്രതികരിച്ചത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും സംസ്ഥാന വിഹിതവും ആനുപാതികമായി കൂടുകയും കുറയുകയും ചെയ്യും. അതാരും കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതല്ല; ശതമാനക്കണക്ക് അങ്ങനെ ആയതുകൊണ്ട് സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നാൽ അത് ‘ഞങ്ങൾ കുറച്ചതാണ്’ എന്നൊക്കെ വീരവാദം മുഴക്കുന്നവർ എട്ടുകാലി മമ്മൂഞ്ഞ് മെമ്മോറിയൽ എൽ.പി സ്‌കൂളിന്റെ വടക്കുഭാഗത്ത് പാർക്ക് ചെയ്തിരിക്കുന്ന കൊട്ടാരക്കര–തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ്സിലെ നാലാം ക്ലാസ് കണക്കു ക്ലാസിൽ കയറേണ്ടതാണ്.
അതേസമയം, കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പെട്രോളിയം ഉൽപ്പന്നങ്ങൾക്കും സിമന്റിനും ഇരുമ്പിനും വില കുറയ്ക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനം തികച്ചും അഭിനന്ദനാർഹമായ നടപടിയാണെന്നും നടപടി പാവങ്ങൾക്ക് ആശ്വാസകരവും വികസനത്തെ ത്വരിതപ്പെടുത്തുന്നതുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Post Your Comments