മോസ്‌കോ: അമേരിക്കൻ ഉപരോധങ്ങൾക്കും വിലക്കുകൾക്കും അതേനാണയത്തിൽ റഷ്യയുടെ തിരിച്ചടി. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള വിഐപികൾക്ക് റഷ്യ യാത്രാവിലക്കേർപ്പെടുത്തി.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ, സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ മേധാവിയായ വില്യം ബേൺസ് എന്നീ പ്രമുഖരടക്കം 963 അമേരിക്കക്കാർക്ക് യാത്രാവിലക്കുണ്ട്. റഷ്യൻ വിദേശകാര്യ മന്ത്രാലയം വിലക്കേർപ്പെടുത്തിയ എല്ലാ ആൾക്കാരുടെയും വിവരങ്ങളടങ്ങിയ പട്ടിക പുറത്തു വിട്ടിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് പുടിൻ അടക്കമുള്ള നിരവധി പേർക്ക് യു.എസ് യാത്രാവിലക്കേർപ്പെടുത്തിയിരുന്നു. ഈ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് റഷ്യ. വൈസ് പ്രസിഡന്റായ കമല ഹാരിസ്, ഫേസ്ബുക്ക് ഉടമ മാർക്ക് സുക്കർബർഗ് ഇരുവർക്കും കഴിഞ്ഞ മാസം റഷ്യ യാത്രാവിലക്കേർപ്പെടുത്തിയിരുന്നു. ഉക്രൈൻ അധിനിവേശം ആരംഭിച്ചതിനു ശേഷം, എല്ലാ രീതിയിലും യു.എസിന്റെ ഉപരോധങ്ങളും വിലക്കുകളും റഷ്യ നേരിടേണ്ടി വരുന്നുണ്ട്.
Post Your Comments