പൂനെ: രാജ്യത്ത് ഏകീകൃത സിവില്‍ കോഡും, ജനസംഖ്യാ നിയന്ത്രണ നിയമവും നടപ്പാക്കണമെന്ന്, പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ രംഗത്ത്. ഔറംഗാബാദിന്റെ പേര് മാറ്റി സംഭാജിനഗര്‍ എന്നാക്കി മാറ്റണമെന്നും രാജ് താക്കറെ പറഞ്ഞു. പൂനെയില്‍ നടത്തിയ റാലിയിലാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
ഔറംഗാബാദ് ലോക്‌സഭ സീറ്റില്‍ എഐഎംഐഎമ്മിന് വിജയിക്കാന്‍ വഴിയൊരുക്കിയത്, മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹാ വികാസ് അഘാടിയാണെന്ന് അദ്ദേഹം ആരോപിച്ചു. എഐഎംഐഎമ്മിനെ വളരാന്‍ മഹാ വികാസ് അഘാടി സഹായിക്കുകയാണെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി. ഔറംഗാബാദില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥി ശിവസേന സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും രാജ് താക്കറെ പറഞ്ഞു.
Post Your Comments