AsiaLatest NewsNewsInternational

‘പ്രിതിഷേധിക്കുന്ന സ്ത്രീകള്‍ വീടിനകത്തു തന്നെ കഴിയേണ്ടി വരും’: താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശം നടത്തി ഭരണം പിടിച്ചെടുത്തതിന് ശേഷം സ്ത്രീകളുടടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന ആരോപണം വ്യാപകമാണ്. അധികാരത്തിൽ എത്തുമ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പു നൽകിയിരുന്ന താലിബാൻ അധികാരത്തിലെത്തിയതോടെ സ്ത്രീകൾക്കെതിരായ നിയമങ്ങൾ കടുപ്പിക്കുകയായിരുന്നു.

ഇപ്പോൾ, ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ വീട്ടില്‍ നിന്നും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് താലിബാൻ.

കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 411 കേസുകൾ

‘പെൺകുട്ടികളെ സ്കൂളിൽ പോകാനും സ്ത്രീകളെ പുറത്തിറങ്ങാനും താലിബാൻ അനുവദിക്കും. പക്ഷേ, സംഘടനക്കെതിരായ പ്രതിഷേധങ്ങൾ അനുവദിക്കില്ല. പ്രിതിഷേധിക്കുന്ന സ്ത്രീകള്‍ വീടിനകത്തു തന്നെ കഴിയേണ്ടി വരും. ശല്യക്കാരായ സത്രീകളെ വീട്ടിൽ തന്നെ ഇരുത്താനാണ് ഞങ്ങൾ തീരുമാനിച്ചത്. ശല്യക്കാരായ ഈ സ്ത്രീകൾ പറയുന്നത് തമാശയാണ്. നിലവിലുള്ള സർക്കാരിനെതിരെ ഇവരെ ആരൊക്കെയോ പറഞ്ഞുവിടുകയാണ്,’ താലിബാന്‍ വക്താവ് സിറാജുദ്ദീൻ ഹക്കാനി വ്യക്തമാക്കി.

എഫ്ബിഐയുടെ കൊടുംകുറ്റവാളികളുടെ പട്ടികയിൽപ്പെടുന്ന ഭീകരവാദിയാണ് താലിബാന്‍ വക്താവായ സിറാജുദ്ദീൻ ഹക്കാനി. 10 മില്യൻ ഡോളറാണ് ഹക്കാനിയുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button