Latest NewsNewsIndia

രാജ്യത്ത് ഒമിക്രോണ്‍ ബിഎ വകഭേദം ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു

ചെന്നൈ: രാജ്യത്ത് ഒമിക്രോണ്‍ ബിഎ വകഭേദം ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ ചെങ്കല്‍പേട്ട സ്വദേശിക്കാണ് ഒമിക്രോണ്‍ ബിഎ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് ബിഎ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി.

Read Also :കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 411 കേസുകൾ

ഹൈദരാബാദില്‍ രോഗം സ്ഥിരീകരിച്ചയാള്‍ മേയ് 9ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയതാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

ഒമിക്രോണിന്റെ ആദ്യ വകഭേദങ്ങളാണ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമായത്. ബി.എ. 4, ബി.എ 5 വകഭേദങ്ങളാണ് നിലവില്‍ ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളില്‍ വ്യാപിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button