KeralaCinemaMollywoodLatest NewsNewsEntertainment

‘അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് അല്ല, അപ്പോൾ പറയാൻ തോന്നിയത് പറഞ്ഞു’: നിഖില വിമൽ

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന തന്റെ പ്രസ്താവന ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് അല്ലെന്ന് നടി നിഖില വിമല്‍. അപ്പോഴത്തെ സാഹചര്യത്തിൽ തനിക്ക് പറയാൻ തോന്നിയത് പറഞ്ഞുവെന്ന് വ്യക്തമാക്കിയ നിഖില, ഈ സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടെന്നും തുറന്നുപറഞ്ഞു.

തോന്നിയ കാര്യം പറഞ്ഞതിനോട് അളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും നിഖില പറഞ്ഞു. ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണെന്നും ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനിയോടായിരുന്നു നിഖിലയുടെ പ്രതികരണം.

‘പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’, എന്നായിരുന്നു നിഖിലയുടെ വിവാദ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button