കുട്ടികൾ മാത്രമല്ല, മുതിർന്നവരും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. പ്രത്യേകിച്ച്, ഡാർക്ക് ചോക്ലേറ്റ്സിന് ആരാധകർ ഏറെയാണ്.
ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് കൊക്കോ ചെടിയിൽ നിന്നുണ്ടാക്കപ്പെടുന്ന ഡാർക്ക് ചോക്ലേറ്റ്. രുചികരം എന്നതിലുപരി പോഷക സമ്പുഷ്ടമാണ് അവ.
70 മുതൽ 85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്ലേറ്റ് ബാറിൽ നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, മാംഗനീസ് ഇവയുണ്ട്. കൂടാതെ, പൊട്ടാസ്യം ഫോസ്ഫറസ്, സിങ്ക്, സെലീനിയം ഇവയുമുണ്ട്. 600 കലോറി അടങ്ങിയ ഇതിൽ പഞ്ചസാരയും ഉള്ളതിനാൽ, മിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് ഏറെ ഗുണകരമാണ്. സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഡാർക്ക് ചോക്ലേറ്റിലുണ്ട്.
പോളിഫിനോളുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദം കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും. ഡാർക്ക് ചോക്ലേറ്റിൽ കാണുന്ന ഫ്ലേവനോളുകൾ രക്തസമ്മർദം കുറച്ച് ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള രക്തപ്രവാഹം കൂട്ടി ഹൃദയാരോഗ്യമേകുന്നു. രക്തക്കുഴലുകളുടെ കട്ടി കുറയാൻ സഹായിക്കുന്ന തിയോബ്രോമിൻ എന്ന ആല്‌ക്കലോയ്ഡ് ഡാർക്ക് ചോക്ലേറ്റിൽ ധാരാളമുണ്ട്. മനസിനെ ശാന്തമാക്കാനും ഉണർവേകാനും സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റിൽ ഓർഗാനിക് സംയുക്തങ്ങൾ ധാരാളമുണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കാനും ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുത്താനും സഹായിക്കുന്നു. എൽ.ഡി.എൽ കൊളസ്ട്രോളിന്റെ ഓക്സീകരണം തടയുവാനും ഡാർക്ക് ചോക്ലേറ്റ് സഹായിക്കുന്നു. ഡാർക്ക് ചോക്ലേറ്റിലടങ്ങിയ ഫ്ലേവനോളുകൾ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ഡാർക്ക് ചോക്ലേറ്റ് സഹായിക്കുന്നു.
Post Your Comments