അകാല വാർദ്ധക്യം തടയാൻ ആരോഗ്യത്തിന് ഗുണകരമായ ഒരുപാട് പച്ചക്കറികളും പഴങ്ങളും ഉണ്ട്. അവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. അകാല വാർദ്ധക്യം തടയുന്ന പച്ചക്കറികളെ പരിചയപ്പെടാം.
അകാല വാർദ്ധക്യം തടയാൻ ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് കാബേജ്. കാബേജിൽ ഇൻഡോൾ-3-കാർബിനോൾ അടങ്ങിയിട്ടുണ്ട്. ഇത് അകാല വാർദ്ധക്യത്തിൽ നിന്നും ഒരു പരിധിവരെ തടഞ്ഞു നിർത്തും. ഭക്ഷണത്തിൽ മുന്തിരി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ ശരീരത്തിലെ കോശങ്ങൾക്ക് ഫ്രീ റാഡിക്കൽ നാശത്തെ ചെറുക്കാൻ കഴിയുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
Also Read: കൊതുക് ശല്യം രൂക്ഷമാണോ? എങ്കിൽ ഈ നാടൻ വഴികൾ പരീക്ഷിക്കുക
അടുത്തതാണ് ഉള്ളി. ആന്റി ഇൻഫ്ലമേറ്ററി ഏജന്റായ ഉള്ളിയിൽ ക്വർസെറ്റിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അകാല വാർദ്ധക്യത്തെ ചെറുക്കാൻ സഹായിക്കും.
Post Your Comments