Latest NewsNewsIndia

കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

സൂര്യനെ നോക്കുന്നതിനാണ് ഈ നിർമിതി 25 ഇഞ്ച് ചരിച്ച് നിർമിച്ചതെന്നും ഇദ്ദേഹം പറയുന്നു.

ന്യൂഡൽഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാറിൻ്റെ പരിസരത്തു നിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഉത്ഖനനം നടത്താൻ തീരുമാനം. കുത്തബ് മിനാർ നിർമ്മിച്ചത് വിക്രമാദിത്യനാണെന്നുള്ള അവകാശവാദങ്ങൾക്കു പിന്നാലെയാണ് തീരുമാനം. കുത്തബ് മിനാറിൽ കണ്ടെത്തിയ വിഗ്രഹങ്ങൾ പരിശോധിക്കണമെന്നും ഉത്ഖനനം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും സാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകി.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ്മയാണ് കുത്തബ് മിനാർ നിർമ്മിച്ചത് വിക്രമാദിത്യനാണെന്ന് അവകാശപ്പെട്ടത്. സൂര്യനെപ്പറ്റി പഠിക്കുന്നതിനായി നിർമ്മിച്ച കെട്ടിടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം നൂറ്റാണ്ടിലാണ് മിനാറിന്റെ നിർമ്മാണം നടന്നത്. ഇത് സംബന്ധിച്ച എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും ധരംവീർ ശർമ അവകാശപ്പെട്ടു.

Read Also: മലബാറും തിരുവിതാംകൂറും തമ്മില്‍ പട്ടിയിലും ചങ്ങലയിലും വ്യത്യാസമില്ല: കെ.സുധാകരന് മറുപടിയുമായി പിണറായി വിജയന്‍

സൂര്യനെ നോക്കുന്നതിനാണ് ഈ നിർമ്മിതി 25 ഇഞ്ച് ചരിച്ച് നിർമ്മിച്ചതെന്നും ഇദ്ദേഹം പറയുന്നു. സൂര്യൻ ഭ്രമണം ചെയ്യുന്നതനുസരിച്ച് നിഴലുകൾ മാറുന്നത് കുത്തബ് മിനാറിൽ നിന്ന് കൃത്യമായി നിരീക്ഷിക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കുത്തബ് മിനാറിന്റെ നിർമ്മാണത്തിന് പിന്നിൽ, കൃത്യമായ ശാസ്ത്ര തത്വമുണ്ടെന്നും വിക്രമാദിത്യൻ ഇതെല്ലാം പഠിച്ച് മനസിലാക്കിയിരുന്നെന്നും ധരംവീർ ശർമ പറഞ്ഞു.

shortlink

Post Your Comments


Back to top button