Latest NewsKeralaCinemaMollywoodNewsEntertainment

നടിയുടെ ലൈംഗികാതിക്രമ പരാതി: വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളാണെന്ന് ദുർഗ കൃഷ്ണ

കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുർഗ കൃഷ്ണ. വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളാണെന്നും ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ലെന്നും ദുർഗ കൃഷ്ണ വ്യക്തമാക്കി. ഉടല്‍ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ദുര്‍ഗ കൃഷ്ണയുടെ പ്രതികരണം. നടിയെ ആക്രമിച്ച കേസില്‍ അതിജീവിത എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ദുര്‍ഗാകൃഷ്ണ പറഞ്ഞു.

Also Read:വി-ഗാർഡ് അറ്റാദായം പ്രഖ്യാപിച്ചു

ചുംബിക്കുന്ന സ്ത്രീകള്‍ മാത്രമാണ് വിമര്‍ശിക്കപ്പെടുന്നതെന്നും താന്‍ വായുവില്‍ നോക്കിയല്ല ചുംബിക്കുന്നതെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു. ഉടലിലെ ചില ഇന്റിമേറ്റ് സീനുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ദുര്‍ഗ കൃഷ്ണയുടെ പ്രതികരണം.

‘സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍പ്പിന്നെ അതൊഴിവാക്കാന്‍ കഴിയില്ലല്ലൊ. കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നു’, ഉടൽ സിനിമയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ മുൻപ് ദുർഗ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button