KeralaLatest NewsNews

പാർട്ടി ഫണ്ട് നൽകിയില്ല, ഹോട്ടൽ തല്ലിത്തകർത്ത് ഉടമയെയും ഭാര്യയെയും തെറി വിളിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറി

പത്തനംതിട്ട: പാർട്ടി ഫണ്ട് നൽകിയില്ലെന്നാരോപിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടൽ തല്ലിത്തകർത്ത് ഉടമയെയും ഭാര്യയെയും അസഭ്യം പറഞ്ഞതായി പരാതി. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

Also Read:രാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. മന്നംകരചിറ ജംഗ്ഷന് സമീപമുള ശ്രീമുരുകന്‍ ഹോട്ടലാണ് സിപിഐ ബ്രാഞ്ച് സെക്രട്ടറി അടിച്ചു തകര്‍ത്തത്. സിപിഐയുടെ സമ്മേളനുമായി ബന്ധപ്പെട്ടുള്ള പിരിവുമായി കഴിഞ്ഞദിവസം കടയില്‍ എത്തിയപ്പോഴാണ്, പണം മുഴുവൻ നൽകാൻ കഴിയില്ലെന്ന് ഉടമ അറിയിച്ചത്. തുടർന്നായിരുന്നു പാർട്ടി നേതാവിന്റെ അതിക്രമം.

അതേസമയം, മുൻപും ബാഞ്ച് സെക്രട്ടറിയായ കുഞ്ഞുമോൻ ഹോട്ടലിൽ പിരിവിനു വേണ്ടി എത്തിയിരുന്നെന്നും അന്ന് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഹോട്ടൽ ഉടമ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button