കാല്‍മുട്ട് വേദന, കാല്‍മുട്ട് തേയ്മാനം എന്നിവ ഇന്ന് സര്‍വസാധാരണമായി മാറിയിരിക്കുകയാണ്. ഇതില്‍, കാല്‍മുട്ട് തേയ്മാനം രോഗിക്ക് സമ്മാനിക്കുന്നത് അതികഠിനമായ വേദനയും നീര്‍ക്കെട്ടുമാണ്. പ്രായമേറുന്നതിനനുസരിച്ച് അസ്ഥികളുടെ സാന്ദ്രത കുറയുകയും ഇതേത്തുടര്‍ന്ന്, സ്വാഭാവികമായുണ്ടാകുന്ന വേദനയാണ്. അപകടങ്ങള്‍ മൂലമോ വീഴ്ചകള്‍ മൂലമോ കാല്‍മുട്ട് വേദനയുണ്ടാകാം. നാല്പത് വയസ്സിനു മുകളില്‍ ഉള്ളവരിലാണ് കാല്‍മുട്ട് തേയ്മാനം കൂടുതലായി കണ്ടുവരുന്നത്. അമിത ശരീരഭാരം ഉള്ളവര്‍ക്കും സന്ധികള്‍ക്ക് തീരെ വ്യായാമം നല്‍കാത്തവരിലും തേയ്മാനത്തിന് സാധ്യത കൂടുതലാണ്. ശരീരത്തിന്റെ പ്രതിരോധ ശക്തിയില്‍ ഉണ്ടാകുന്ന വ്യതിയാനം കാരണം വാതരോഗങ്ങള്‍ പിടിപ്പെടുന്നതിനും ഇതുമൂലം സന്ധികളില്‍ വേദനയും തുടര്‍ന്ന് സന്ധി തേയ്മാനത്തിനും വഴിയൊരുക്കുന്ന കാല്‍മുട്ട് തേയ്മാനത്തിന്റെ ആദ്യ ലക്ഷണമായി എടുത്തുപറയേണ്ട ഒന്നാണ് റെസ്റ്റ്പെയിന്.
ആദ്യകാലങ്ങളില്‍ നീര്‍ക്കെട്ടോ മരവിപ്പോ അനുഭവപ്പെടണമെന്നില്ല. എന്നാല്‍, ഈ അവസ്ഥ പുരോഗമിച്ചാല്‍ കാര്‍ട്ടിലേജിന്റെ തേയ്മാനം പൂര്‍ണ്ണമായും സംഭവിക്കുകയും തുടര്‍ന്ന്, അസ്ഥികള്‍ തമ്മില്‍ ഉണ്ടാകുന്ന ഉരസല്‍ അതികഠിനമായ വേദന ഉണ്ടാക്കുകയും ചെയ്യും ഇത്, അസ്ഥികളുടെ ചലനത്തിന് സഹായിക്കുന്ന കലകളുടെ രൂപഘടനയ്ക്കും വ്യത്യാസമുണ്ടാക്കുന്നു.
അമിതഭാരം ഉള്ളവരിലാണ് കാല്‍മുട്ട് തേയ്മാനം അനുഭവപ്പെടുന്നതെങ്കില്‍, തീര്‍ച്ചയായും ആദ്യം ചെയ്യേണ്ടത് ശരീരഭാരം കുറയ്ക്കുക എന്നതാണ്. ഇതിലൂടെ, കാല്‍മുട്ടുകള്‍ക്കുണ്ടാകുന്ന സമ്മര്‍ദം ഒരു പരിധിവരെ കുറയ്ക്കാനും സാധിക്കും. കാല്‍മുട്ട് തേയ്മാനം എന്നത് ദൈനംദിന രീതികളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു.
Post Your Comments