ജനീവ: ലോക രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 12 രാജ്യങ്ങളിലായി 80 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ മുന്നറിയിപ്പ് നല്‍കി.
സംശയാസ്പദമായ 50 കേസുകള്‍ കൂടിയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും അണുബാധ സ്ഥിരീകരിച്ചു.
മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയുടെ വിദൂര ഭാഗങ്ങളില്‍ കുരങ്ങുപനി ഏറ്റവും സാധാരണമാണ്. ഇതൊരു അപൂര്‍വ വൈറല്‍ അണുബാധയാണെന്നും, മിക്ക ആളുകളും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സുഖം പ്രാപിക്കുന്നതായും യു.കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വ്യക്തമാക്കി.
അതേസമയം, വൈറസ് ആളുകള്‍ക്കിടയില്‍ എളുപ്പത്തില്‍ പടരില്ലെന്ന് വിദഗ്ധര്‍ പറയുന്നു. യു.കെ, സ്‌പെയിന്‍, പോര്‍ട്ടുഗല്‍, ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്, ഇറ്റലി, സ്വീഡന്‍ എന്നിവിടങ്ങളിലും കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments