KozhikodeKeralaNattuvarthaLatest NewsNews

അമിത അളവിൽ ഗുളിക അകത്ത് ചെന്നു, ആശുപത്രിയിൽ നേരിട്ടെത്തി വിവരം പറഞ്ഞെങ്കിലും രക്ഷയായില്ല: യുവതിക്ക് ദാരുണാന്ത്യം

ബാലുശ്ശേരി: അമിത അളവില്‍ ഗുളിക ഉള്ളില്‍ച്ചെന്ന നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. കുട്ടമ്പൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്കു സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍ അശ്വതിയാണ് (29) മരിച്ചത്.

അമിത അളവിൽ മരുന്ന് ഉളളിലെത്തിയ വിവരം അശ്വതി തന്നെയാണ് ആശുപത്രിക്കാരെ അറിയിച്ചത്. അവശയായ യുവതി നേരിട്ടാണ് സ്വകാര്യ ആശുപത്രിയിലെത്തിയത്. രക്തസമ്മര്‍ദം വളരെ കുറഞ്ഞ നിലയിലായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മകളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അശ്വതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button