ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകളിലെ തലവരിപ്പണം പിരിക്കലിനെതിരെ കർശന നടപടിയുമായി സുപ്രീം കോടതി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷന്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെയാണ് നിര്‍ദ്ദേശം.
കോളേജുകൾ വരിപ്പണം വാങ്ങിയാൽ വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയറിയിക്കാനായി സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള വെബ്പോർട്ടലുണ്ടാക്കാനാണ് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. തലവരിപ്പണം തടയാൻ ഇതുൾപ്പെടെ ഏഴു നിർദ്ദേശങ്ങളാണ് കോടതി വെള്ളിയാഴ്ച പുറത്തിറക്കിയത്.
വിവിധ വർഷങ്ങളിലെ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് ഫീസ് നിർണയ കമ്മിറ്റി പാസാക്കിയ ഉത്തരവിനെതിരേ വിദ്യാര്‍ത്ഥികൾ സമർപ്പിച്ച കേസിലാണ് വിധി.
Post Your Comments