Latest NewsKeralaNews

പി.സി.ജോര്‍ജ് ഒളിവിലാണെന്ന് പൊലീസ്, എന്തിനാണ് ഇത്തരത്തില്‍ ഒരു ഷോ ഓഫ് കാണിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ്

പി.സി ജോര്‍ജ് ഒളിവിലെന്ന് പൊലീസ്, ഇതിനെല്ലാം പിന്നില്‍ പിണറായി വിജയനാണെന്ന് ഷോണ്‍ ജോര്‍ജ്

കൊച്ചി: വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗം പി.സി ജോര്‍ജിന് തിരിച്ചടിയായി. വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ്, മുന്‍ എംഎല്‍എയെ തേടി ഈരാറ്റുപേട്ടയിലെ വീട്ടില്‍ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയത്.

Read Also:അടിയന്തരമായി പാസ്‌പോർട്ട് പുതുക്കേണ്ടവരുടെ ശ്രദ്ധയ്ക്ക്: മെയ് 22, 29 തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

പി.സി ജോര്‍ജിനെ തേടി വീട്ടിലെത്തിയ പൊലീസിന് അദ്ദേഹത്തെ കണ്ടെത്താനായില്ല. ഫോണിലും ലഭിക്കുന്നില്ല. പി.സി. ജോര്‍ജിനെ ഫോണിലും ബന്ധപ്പെടാനാകുന്നില്ലെന്ന് മട്ടാഞ്ചേരി എസിപി എ.ജി രവീന്ദ്രനാഥ് പറഞ്ഞു.

‘പി.സി.ജോര്‍ജ് ഉച്ചയോടെ വീട്ടില്‍നിന്നു പോയതാണ്. ബന്ധുവീടുകളിലും പരിശോധന നടത്തി. ജോര്‍ജിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനാകുന്നില്ല. പി.സി ജോര്‍ജ് ഉച്ചയ്ക്കു വീട്ടില്‍നിന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും.’- എസിപി പറഞ്ഞു.

 

അതേസമയം, ഇപ്പോള്‍ നടക്കുന്നത് പൊലീസിന്റെ നീക്കമല്ലെന്നും പിണറായിയുടെ ഭാഗത്ത് നിന്നുള്ള നീക്കമാണെന്നും ആരോപിച്ച് മകന്‍ ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. എന്തിനാണ് ഇത്തരത്തില്‍ ഒരു ഷോ ഓഫ് എന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു.

‘കേസിന്റെ പരിധിയിലെ ഉദ്യോഗസ്ഥനായ എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ അറിയിച്ചത് അറസ്റ്റ് ചെയ്യില്ല എന്നായിരുന്നു. ജാമ്യത്തിന്റെ പരിഗണന കൂടി നോക്കിയിട്ടേ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞതിന് ശേഷമാണ് ഇത്തരത്തില്‍ ഒരു നീക്കം. ഇത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കമല്ല, പിണറായിയുടെ നീക്കമാണ്’, ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button