നവാഗതയായ രഥീന സംവിധാനം ചെയ്ത ‘പുഴു’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടി, പാർവതി തിരുവോത്ത് തുടങ്ങിയവർ അഭിനയിച്ച സിനിമയ്‌ക്കെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത് വന്നിരുന്നു. താൻ ഒരു സിനിമ എടുക്കുമെന്നും അതിന് ‘ഒച്ച്’ എന്ന് പേരിട്ട് നൽകുമെന്നുമായിരുന്നു ശ്രീജിത്ത് പണിക്കർ പരിഹസിച്ചത്. ശ്രീജിത്തിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ് സംവിധായകൻ മേജർ രവി. താൻ ബോംബെയിലെ സംസ്കാര്‍ ഭാരതി സെമിനാറില്‍ ആണുള്ളതെന്നും, താനൊരു ‘പുഴു’വിനേയും കണ്ടില്ലെന്നും അദ്ദേഹം ശ്രീജിത്തിന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തു.
നേരത്തെ, രാഹുൽ ഈശ്വറും ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. ബ്രാഹ്മണ വിരുദ്ധത ഒളിച്ചു കടത്താനുള്ള ശ്രമം ഈ സിനിമയിലുണ്ടെന്നായിരുന്നു രാഹുൽ ചൂണ്ടിക്കാട്ടിയത്. ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും, താന്‍ വിവാഹം കഴിച്ച ദീപ മറ്റൊരു ജാതിയില്‍ നിന്നുള്ളയാളാണെന്നും കുറച്ച് എതിര്‍പ്പുകളൊഴിച്ച് വേറെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.
‘ഞാന്‍ വേറൊരു ജാതിയില്‍ നിന്ന് കല്യാണം കഴിച്ച വ്യക്തിയാണ്. ചില എതിര്‍പ്പുകളും കാര്യങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ടെന്നത് ശരി. എന്റെ അടുത്ത സുഹൃത്ത് മുസ്ലിമാണ്. അദ്ദേഹം കല്യാണം കഴിക്കുന്നത് ബ്രാഹ്മണ പെണ്‍കുട്ടിയെയാണ്. ആരാണ് ഇക്കാലത്ത് ജാതിയുടെ പേരില്‍ ആളുകളെ കൊല്ലുന്നത്. ചിലപ്പോള്‍ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും ചില സ്ഥലങ്ങളില്‍ ദുരഭിമാനക്കൊല ഉണ്ടായിട്ടുണ്ടാവും. കേരളത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തില്‍ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ’- രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
Post Your Comments