Latest NewsKeralaNews

‘ഇപ്പോഴും നന്നായില്ല’: ഹോട്ടലിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

 

 

കൊച്ചി: ഹോട്ടലുകളില്‍ നിന്നും വീണ്ടും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.
മൂവാറ്റുപുഴയിൽ നഗരസഭ ആരോഗ്യവിഭാഗം ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഒരു ഹോട്ടലിൽ നിന്നുമാത്രം 50 കിലോയോളം പഴകിയ ചിക്കൻ പിടിച്ചെടുത്തത്.  തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വേറെയും ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയിട്ടുണ്ട്.

ഹോട്ടലിൽ ചിക്കൻ പാകം ചെയ്യുന്ന ഗ്രിൽ വൃത്തിഹീനമായിരുന്നെന്നും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരുന്നില്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർ അഷറഫ് പറഞ്ഞു.

മറ്റ് ഹോട്ടലിൽ നിന്നും നിന്നും പഴകിയ ബീഫ്, ചിക്കൻ, ഫിഷ്, ഫ്രൂട്ട്സ്, ഫ്രഷ് ക്രീം, കുബ്ബൂസ്, മയോണൈസ് തുടങ്ങിയ സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

നഗരസഭ ഹെൽത്ത് സൂപ്പർവൈസർ സഹദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ അഷ്റഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിത്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button