തിരുവനന്തപുരം: വിതുരയിൽ കാട്ടു പന്നിക്കായി ഒരുക്കിയ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ലക്ഷ്മി എസ്റ്റേറ്റിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയിരുന്നു സംഭവം. വീടിനോട് ചേർന്ന് കാട്ടുപന്നിയെ കൊല്ലാൻ വേണ്ടി കെട്ടിയ വൈദ്യുതി കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. അറുപത് വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹം നഗ്നമായ രീതിയിലായിരുന്നു കണ്ടെത്തിയത്.
സമീപവാസികളോട് ഇയാളെക്കുറിച്ച് അന്വേഷിച്ചെങ്കിലും തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. കാലിന് താഴെയായി പൊള്ളലേറ്റ പാട് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments